Welcome to Kaithakkal Mahal
വയനാട്ടിലെ പ്രധാന മഹല്ലുകളിലൊന്നാണ് കൈതക്കൽ. 499 കുടുംബങ്ങളും
മുവ്വായിരത്തോളം ജനസംഖ്യയുമുള്ള ഈ മഹല്ലിൽ ഇസ് ലാമിക ആവേശവും, ഇസ്
ലാമിക ചൈതന്യവും തുടിക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട്
ശ്രദ്ധേയമാണെന്നും. മൂന്ന് മസ്ജിദുകളും ഒരു മദ്റസയും മഹല്ലിന്
കീഴിലുണ്ട്. ഇടത്തരം കുടുംബങ്ങളാണധികവും. എല്ലാ വികസന
കാര്യങ്ങൾക്കും, മഹല്ലിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും മഹല്ല്
നിവാസികളുടെ നിർലോഭമായ സഹായവും സഹകരണവും എടുത്തു
പറയേണ്ടിയിരിക്കുന്നു. കൈതക്കലിലെ മുസ്‌ലിം ജനവാസത്തിന് ഏകദേശം
മൂന്ന് നൂറ്റാണ്ടെങ്കിലും പഴക്കുണ്ടാവുമെന്നാണ് കണക്കാക്കപ്പെടു
ന്നത്. കൈതക്കലിലെ മുസ്‌ലിം കുടിയേറ്റത്തെക്കുറിച്ച് തെളിവിന്റെ
അടിസ്ഥാനത്തിൽ ഒരു ധാരണയിലെത്താൻ പ്രയാസമാണ്. വ്യക്തമായ രേഖകളുടെ
പിൻബലമില്ലെങ്കിലും നാടിന് നേതൃത്വം നൽകിയ നമുക്ക് മുമ്പേ
സഞ്ചരിച്ചവർ പലരുമായി പങ്കു വെച്ച വാമൊഴികളും നമുക്കിടയിലെ
കാരണവന്മാരുടെ ഓർമ്മകളുമാണ് കൈതക്കലിന്റെ പഴയകാല ചരിത്രമായി
വരുംതലമുറക്കായുള്ള കരുതൽ. ഇത് മാത്രമേ ജനവാസത്തിന്റെ പഴക്കം
കണക്കാക്കാൻ നമ്മുടെ മുൻപിൽ മാർഗ്ഗമുള്ളൂ. ആധുനിക ലോകത്ത് വരുന്ന
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കൈതക്കൽ മഹല്ല് സജ്ജമായിരിക്കുന്നു.
മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ദൈനംദിന കാര്യങ്ങൾ
എളുപ്പമാക്കുകയും ചെയ്യുകയാണ് കമ്പ്യൂട്ടറും
സോഫ്റ്റ്‌വെയറുമെല്ലാം. മഹല്ലിന്റെ ഓഫീസ് പ്രവർത്തനങ്ങൾ
കാര്യക്ഷമമായി നടത്താൻ കമ്പ്യൂട്ടറിന് പ്രധാന പങ്ക് വഹിക്കാൻ
കഴിയും. രേഖാമൂലമുള്ള ജോലികൾ ഡിജിറ്റലൈസ് ചെയ്യുന്നത് സമയം
ലാഭിക്കുന്നതിനും തെറ്റുകൾ കുറയ്ക്കുന്നതിനും സഹായിക്കും.
അക്കൗണ്ട് വിവരങ്ങളും, ഇടപാടുകളും, സുരക്ഷിതവും വേഗത്തിലുമുള്ള
രീതികൾ കമ്പ്യൂട്ടർവൽക്കരണത്തിലൂടെ സാധിക്കുന്നതാണ്. സോഫ്റ്റ്
വെയർ വൽക്കരണവും കമ്പ്യൂട്ടർവൽക്കരണവും നടത്താൻ സാധിച്ച സുന്ദര
മുഹൂർത്തത്തിലാണിന്ന് കൈതക്കൽ മഹല്ല് ജമാഅത്ത്.
പി.ഇബ്രാഹിം ഹാജി,
(പ്രസിഡന്റ്)
കെ. മൊയ്തീൻ മാസ്റ്റർ
(സെകട്ടറി)
കൈതക്കൽ മഹല്ല് സാരഥികൾ
Quranic Verses With Translation
We believe that our primary role is to serve the needs of the local community
Join Our CommunityArticles & Updates